ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന ദുഷ്പേരുള്ള അമേരിക്ക സെക്കുലര്‍ അല്ലേ? ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആ സംശയമുണര്‍ത്തുന്നുണ്ട്.
കത്തോലിക്കരുടെ നാടാണു അമെരിക്ക.
കറുത്ത വര്‍ഗ്ഗക്കാരും കത്തോലിക്കരിലെ തന്നെ ഇതര വിഭാഗക്കാരും അവിടെ ആന്തരികമായി രണ്ടാം തരം പൌരന്മാരാണു.
അതു കൊണ്ടാണല്ലോ അര്‍ദ്ധ ആഫ്രിക്കന്‍ മുസ്ലിം വംശജനായ ഒബാമ പ്രസിഡന്റ് പദത്തിനു മത്സരിച്ചപ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്തകൊണ്ട് സദ്യവിളമ്പാന്‍ പറ്റിയത്!
ഒബാമയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള ഉയര്‍ച്ച കത്തോലിക്കാ സഭയുടെ വീഴ്ചയായിട്ട് എണ്ണിയാലും തെറ്റില്ല.
അധ:സ്ഥിതന് അധികാരത്തിലേക്കുയരുമ്പോള് അതിനുമുന്പുള്ളവരുടെ വീഴ്ചയിലൂടെ ആവും എന്നുള്ളതല്ലെ അതിന്റെ യാഥാര്‍ത്ഥ്യം?
എന്നിട്ട് ഈ മനുഷ്യന് ചെയ്തത് എന്താണു? സത്യപ്രതിജ്ഞക്ക് തൊട്ടുപിടിക്കാന് എടുത്തത് ബൈബിള്‍?
കത്തോലിക്കന്റെ ബൈബിള്‍. എന്താണു അത് നല്കുന്ന സന്ദേശം?
എഴുതപ്പെട്ടിട്ടുള്ള ഭരണഘടനയുള്ള രാജ്യമാണു അമേരിക്ക.
അതില്‍ തൊട്ടു സത്യം ചെയ്യാതെ ബൈബിള്‍ തെരെഞ്ഞെടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ല.
അങ്ങനെ ചോദിക്കുന്നതില്‍ എന്തെങ്കിലും തെറ്റുന്നുണ്ടോ?
ഇന്ത്യന്‍ ഭരണഘടനയിലെ സെക്കുലര്‍ എന്ന പദം കാണുമ്പോള്‍ ഇപ്പോള്‍ ചിരി വരുന്നു.
സെക്കുലര്‍ എന്ന് ഭരണഘടനയില്‍ എഴുതി വയ്ക്കുകയും ജാതി, മതങ്ങള്‍ തിരിച്ച് ആനുകൂല്യങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന ഒരു രാജ്യം.
ആര്‍ക്കാണു ചിരി വരാത്തത്?
എന്നാല്‍ സെക്കുലര്‍ എന്ന് എഴുതി വക്കാതെ മതനിരപേക്ഷത നിലനിര്‍ത്തിപ്പോകുന്ന മറ്റൊരു രാജ്യം. അവിടെയാണു ബൈബിള്‍ എന്ന മത ചിഹ്നം കടന്നു വന്നിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഈ CEO എന്തുകൊണ്ടായിരിക്കും ഈ വ്യതിയാനം കാണിച്ചത്? അദ്ദേഹത്തിന്റെ സഹചാരിവൃന്ദത്തിന്റെ പേരുകള്‍ പരിശോധിച്ചാല്‍ അതിലേക്കുള്ള സൂചന കിട്ടിയേക്കാം.
അതില്‍ പല ഇന്ത്യന്‍ വംശജരുമുണ്ട്. ജനിതകമായ സ്വഭാവം അവര്‍ കാണിച്ചിരിക്കും.
മതം, ജാതി......
Sunday, January 25, 2009
Subscribe to:
Post Comments (Atom)
ഒബാമയുടെ ബൈബിള്‍
ReplyDeleteപ്രാണനുള്ളത് കൊണ്ട് പ്രാണി.
ReplyDeleteസംഗതി കൊള്ളാമല്ലോ
അതില്‍ പല ഇന്ത്യന്‍ വംശജരുമുണ്ട്. ജനിതകമായ സ്വഭാവം അവര്‍ കാണിച്ചിരിക്കും.
ReplyDeleteമതം, ജാതി......